Saturday 28 May 2011

കഥാ ബീജം .

ഇന്നലെ രാത്രി
എനിക്ക് കഥകളുടെ പൂക്കാലം ആയിരുന്നു
ഉറക്കാതെ എന്റെ നെഞ്ചില്‍
അമര്‍ന്നു കിടന്നു
ചൂടാറാത്ത വേശ്യയെ പോലെ കഥകള്‍ .

ഞിരമ്പുകളെ ത്രസിപ്പിച്ചു
തലയില്‍ നിന്ന് പതിയെ പതിയെ താഴേക്ക്‌
അടിവയറും കടന്നു
എന്റെ വൃഷ്ണ സഞ്ചികളില്‍ നിറഞ്ഞു നിന്ന്
കഥകള്‍

സ്വയം ഭോഗത്തിനു മുതിര്‍ന്നപ്പോള്‍
മുന്നില്‍ നിറഞ്ഞാടി
എന്നെ ലയിപ്പിച്ച് കഥകള്‍ .

വിരലുകളുടെ പരതലില്‍ ലിംഗത്തിലൂടെ
പതിയെ പതിയെ
കൊഴുത്തു കൊഴുത്ത് കഥകള്‍ .

വെളുത്ത കടലാസിലേക്ക്
സ്ഖലിച്ചു
ആലസ്യം പൂണ്ടു കിടന്ന കഥകള്‍.

ഒരിടത്തൊരിടത്തൊരു മരമുണ്ടായിരുന്നു
മരത്തിനു മുകളില്‍ ഒരു യക്ഷിയും
ചുവട്ടില്‍ ഒരു വൃദ്ധനും
അയാളുടെ സുന്ദരിയായ .....

4 comments:

  1. വഷളൻ.... എന്നിട്ട്?

    ReplyDelete
  2. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കുറെ ലങ്ഖിച്ചോ എന്ന് ഒരു ചിന്ന സംശയം. ഇതിനു ഞാന്‍ ജനറല്‍ കാറ്റഗറി കൊടുക്കില്ല ഇത് തനി എ. ബീജത്തിനെ കഥ എന്ന് വിളിച്ചാല്‍ ഞാന്‍ സമ്മതിക്കില്ല. കഥ വേറെ നിന്‍റെ ബീജം വേറെ.
    സ്റ്റാന്‍ലി

    ReplyDelete
  3. @ ബൈജൂസ് ...കഥകളിടക്ക് ഇങ്ങനെ ആണ് വല്ലാത്ത വഷളത്തരം കാണിച്ചാ വരുന്നത് ..ഇതിനെക്കാള്‍ വഷളായി വരുന്ന കഥകളും ഉണ്ട് .. !! പിന്നെ ചോദ്യത്തിനുള്ള ഉത്തരം.. അത് ആഗോള കഥ നിയമങ്ങളോടുള്ള വെല്ലുവിളിയാണ് ബിജൂസേ ...!! " കഥയില്‍ ചോദ്യമില്ല "
    ഇവിടെ വന്നതിനും നാലക്ഷരം പറഞ്ഞതിനും നന്ദി .
    സ്നേഹപൂര്‍വ്വം
    പ്രജില്‍

    ReplyDelete
  4. @ സ്റ്റാന്‍ലി
    സഭ്യത എന്നത് ഓരോരുത്തര്‍ക്കും സാഹചര്യത്തിനനുസരിച്ച് എടുത്തണിയാന്‍ കഴിയുന്ന ഒരു വൃത്തികെട്ട വാക്കാണ്‌ ... എനിക്കെല്ലാം എന്റെ ജീവന്റെ തുടിപുള്ള ബീജങ്ങള്‍ തന്നെ അതിനി 'എ ' എന്നോ 'യു 'എന്നോ സര്‍ട്ടിഫിക്കറ്റ് തന്നാലും ..അസഭ്യം പറയാനും നാട്ടില്‍ ആളുവേണ്ടേ ..പിന്നെ നമ്മടെ നാടിനു ഒരു പുതിയ ചൊല്ലുണ്ട് എന്റെ വക "അച്ചുമ്മാന്‍ ബാദിച്ചവര്‍ക്ക് എല്ലാം കുഞ്ഞാലിക്കുട്ടിയായെ തോന്നുകയുള്ളൂ "... ഹ ഹ ഹ
    നണ്ട്രികള്‍ ആന്റപ്പാ...!!
    സ്നേഹപൂര്‍വ്വം
    പ്രജില്‍

    ReplyDelete