Friday 2 September 2011

ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കു.

എല്ലാം അസ്തമിച്ച ഒരു തുരുത്തായിരുന്നു ഞാന്‍ ..
നീയോ പ്രതീക്ഷകളുടെ പുതുനാമ്പും പേറി വന്നവളും.
എന്റെ മരുഭൂമിയില്‍ മരുപ്പച്ചകള്‍ വന്നു നിറഞ്ഞു തുടങ്ങിയത്
നിന്റെ മണമുള്ള കാറ്റ് എന്റെ അരികിലൂടെ പാഞ്ഞു പോയപ്പോളാണ് ..
നവംബറിന്റെ തണുപ്പിലൂടെ കടന്നു പോകുന്ന
...ആ വാല്‍ നക്ഷത്രത്തിനെ നീ വിളിച്ചത്
എന്റെ പേര് ചൊല്ലിയായിരുന്നു ..
ഞാന്‍ നിന്റെ പേര് ചൊല്ലിയും .
നവംബറിലെ രാത്രികളില്‍ നീയാ നക്ഷത്രത്തെ കാണാറുണ്ടോ..?
എനിക്കത് കരഞ്ഞു കലങ്ങിയ കണ്ണുകളിലൂടെ ഉള്ള മങ്ങിയ കാഴച്ചയാണ്
നമ്മള്‍ കണ്ട കല്പനീകത പോലെ .
വെളിച്ചം പരക്കാത്ത സ്വപങ്ങളില്‍ നിന്ന്
ഞാന്‍ ഇടയ്ക്കിടെ അടര്‍ന്നു വീഴുന്നു
ഭീമാകാരമായ ഒരു ഹിമ ശിഖിരം വന്നു എന്റെ ശിരസിനെ രണ്ടായി പിളര്‍ക്കുന്നു
ചിതറിത്തെറിച്ച തലച്ചോറിന്റെ ചിത്രങ്ങളില്‍
കഴുകനും കുറുനരിയും വിശപ്പു തേടുന്നു
നിന്റെ ചിത്രത്തിന് മുകളില്‍ വീണു കിടക്കുന്ന
എന്റെ കാഴ്ച്ചയുടെ കൃഷ്ണ മണി ഉരുണ്ടുരുണ്ട്‌ പോകുകയാണ്
ഓര്‍മകള്‍ക്കപ്പുറത്തെ ഏതോ നാട്ടിലേക്കു ...
പ്രതീക്ഷകളുടെ പച്ചപ്പുകാട്ടി
എന്റെ തുരുത്തിനു പുറത്തേക്കു ഒരിക്കലുമെന്നെ വിളിക്കരുതായിരുന്നു
പ്രണയം എന്ന മൂന്നക്ഷരത്തിന്റെ
അകത്തു പുകയുന്ന തീയിനെ മനസ്സിലാക്കാതെ പോയത്
എന്റെ തെറ്റു തന്നെ .
ഞാനൊരു വിഡ്ഢിയായ കാമുകന്‍
രമണനെപ്പോലെ
ഒരു മുഴം കയറില്‍ തൂങ്ങിയാടാന്‍ പോലും
കഴിയാത്ത ഭീരുവായ കാമുകന്‍

എന്റെ ഒരു സമാധാനത്തിനു
ഒടുവിലിങ്ങനെ എഴുതിവെക്കട്ടെ.
"അവളൊരു മരുപ്പച്ചയായിരുന്നു
ഹൃദയത്തില്‍ നിന്ന്
ഹൃദയത്തിലേക്കുള്ള
അകലം കുറഞ്ഞുവന്നപ്പോള്‍
മായ്ഞ്ഞു പോയ ഒരു മരുപ്പച്ച " .

4 comments:

 1. പ്രിയപ്പെട്ട പ്രജില്‍,
  പൂക്കള്‍ പുഞ്ചിരിക്കുന്ന ഈ ഓണക്കാലത്ത്,നിറഞ്ഞ സന്തോഷത്തോടെ ജീവിക്കുക...നഷ്ട പ്രണയവും വേദനിപ്പിക്കുന്ന ഭൂതകാലവും മറക്കാന്‍ എളുപ്പമല്ല...എങ്കിലും നല്ല ഒരു നാളെ കാത്തിരിക്കുന്ന്ട്!
  സത്യം! സന്തോഷത്തിന്റെ അവസാന വാക്ക് കാമുകിയും ഭാര്യയുമല്ല! മനസ്സിലാക്കണം!സ്നേഹിക്കുന്ന രക്ഷിതാക്കള്‍ക്കും സഹോദരിക്കും വേണ്ടി,ഇനി ജീവിക്കു!
  ഹൃദ്യമായ ഓണം ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 2. എന്റെ പ്രണയത്തിന്റെ ബാകിയാണ് ഇത്
  എന്ന് ഞാന്‍ പറഞ്ഞില്ല
  പിന്നെ ഓരോരുത്തരുടെയും ഇഷ്ടത്തിന്
  ജീവിക്കാന്‍ വിടു...!!
  അഭിപ്രായം പറയാന്‍ എളുപ്പമാണ്
  അത് നടപ്പില്‍ വരുത്താനാണ് പ്രയാസം മുഴുവനും
  സ്നേഹപൂര്‍വ്വം
  പ്രജില്‍ അമന്‍

  ReplyDelete
 3. manasil earan pidippicha varikal

  abinadanaghal

  ReplyDelete
 4. @ ദില്‍ഷ മനസ്സു കരച്ചില്‍ നിര്‍ത്തുന്നില്ല ...സമാധനപ്പെടുന്നും ഇല്ലാ ....അപ്പോളൊക്കെ ഇങ്ങനെ ആണ് ..!! ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..!!
  സ്നേഹപൂര്‍വ്വം
  അമന്‍

  ReplyDelete