നിന്റെ മിഴികളെ ഉറക്കം തലോടിയ
ആ മൂന്നാം യാമത്തില്‍
അവന്റെ ശബ്ദം ചുരുണ്ട് കറുത്ത
കേബിളില്‍ കയറിയിറങ്ങി വന്ന്
നിന്നോട് പറഞ്ഞു
" ആ കത്തുകളില്‍ മിടിച്ച ഹൃദയം
എന്റേതല്ല അതൊരു കടം കൊണ്ട
ഹൃദയമായിരുന്നു "
യാഥാര്‍ത്യങ്ങളുടെ സമതലങ്ങളിലേക്ക്
ഇറങ്ങിവരാന്‍ വിസമ്മതിച്ച
അവന്റെ സ്വപ്‌നങ്ങള്‍
പ്രതീക്ഷകളുടെ കൊടുമുടിയില്‍
സ്ഥിരതാമസമുറപ്പിച്ചുകഴിഞ്ഞ ിരുന്നു
'രാഗം മാംസ നിബദ്ധമായി' .
കത്തുകളിലെ സത്യം
ഉടയാടകളഴിച്ചു നിനക്ക് മുന്‍പില്‍
വിവസ്ത്രയായി.
ഇളകിപ്പരന്ന കരിമഷിക്കിടയിലൂടെ
പ്രതീക്ഷയറ്റ രണ്ടു കണ്ണുകള്‍
എന്നെ തുറിച്ചുനോക്കി
നാണം മറക്കാന്‍
ഞാനൊരു പാതകിയുടെ
ഉടുപ്പെടുത്തണിഞ്ഞു .
കഴുത്തു പൊട്ടിയ റമ്മിന്റെ കുപ്പിയും
കാപ്പിക്കറ പുരണ്ട ചില്ലുഗ്ലാസ്സും
ഒരു താരാട്ടിലേക്കെന്നെ
കൈ പിടിച്ചു കൊണ്ട് പോയി
ഞാനന്ന് കയറ്റി വിട്ട
ജിബ്രാനും ,നെരുദയും
തിരിച്ചു നടന്നു
അവരുടെ മുഖം മ്ലാനമായിരുന്നു
ചായങ്ങള്‍ ഇളകിപ്പോയിരുന്നു
നരച്ച കഥാപാത്രങ്ങള്‍
എന്റെ വേദനകളില്‍ ചേക്കേറി
അവിടെ അവനും നീയും
എന്റെ കഥയില്‍ നിന്നും ഇറങ്ങിപോയി
ഞാന്‍ ഞാന്‍ മാത്രമായി .
അവന്‍ നിന്നിരുന്ന അതെ കൊടുമുടിയില്‍
കയറിനിന്നു ,
ഇന്ന് നീ , കോന്ത്രംപല്ല് കാട്ടി
വക്ക്രച്ചിരി ചിരിക്കുന്നു .
കണ്ടുമുട്ടലുകളില്‍ പതുങ്ങിയിരുന്നു
കാണാമറയത്തെ കഥകളെ
അയവിറക്കുന്നു .
എന്റെ ആത്മാവ്
കടം കൊണ്ട ഹൃദയത്തിന്റെ വേദനയും പേറി
ഉഷ്ണമേഖലാ സമതലങ്ങളില്‍
അലഞ്ഞു നടക്കുന്നു
നിനക്കാ വേദന ഒരു തമാശയായിരുന്നല്ലേ
ഞാന്‍ നിന്നെ കാത്തു നിന്നിരുന്നിടത്തെല്ലാം
കാറും കോളും വന്ന് നിറഞ്ഞിരിക്കുന്നു .
എന്റെ പേരമരം
ഇലപൊഴിച്ചു ,
തൊലി പൊഴിച്ചു ഒരു ശില്പമായി
ദേശാടനക്കിളികള്‍ പുതിയ
ദേശങ്ങള്‍ തേടിപ്പറന്നു
നമ്മള്‍ കാത്തിരുന്ന വാല്‍നക്ഷത്രം
ആരോടും മിണ്ടാതെ കടന്നു പോയി
നീയും അവനും
അശാന്തിയുടെ പച്ചപ്പുകളിലും
ഞാന്‍ ചുവന്ന ചിഹ്നങ്ങളിലും
ജീവിതം തേടി
( തുടരും )
ആ മൂന്നാം യാമത്തില്‍
അവന്റെ ശബ്ദം ചുരുണ്ട് കറുത്ത
കേബിളില്‍ കയറിയിറങ്ങി വന്ന്
നിന്നോട് പറഞ്ഞു
" ആ കത്തുകളില്‍ മിടിച്ച ഹൃദയം
എന്റേതല്ല അതൊരു കടം കൊണ്ട
ഹൃദയമായിരുന്നു "
യാഥാര്‍ത്യങ്ങളുടെ സമതലങ്ങളിലേക്ക്
ഇറങ്ങിവരാന്‍ വിസമ്മതിച്ച
അവന്റെ സ്വപ്‌നങ്ങള്‍
പ്രതീക്ഷകളുടെ കൊടുമുടിയില്‍
സ്ഥിരതാമസമുറപ്പിച്ചുകഴിഞ്ഞ
'രാഗം മാംസ നിബദ്ധമായി' .
കത്തുകളിലെ സത്യം
ഉടയാടകളഴിച്ചു നിനക്ക് മുന്‍പില്‍
വിവസ്ത്രയായി.
ഇളകിപ്പരന്ന കരിമഷിക്കിടയിലൂടെ
പ്രതീക്ഷയറ്റ രണ്ടു കണ്ണുകള്‍
എന്നെ തുറിച്ചുനോക്കി
നാണം മറക്കാന്‍
ഞാനൊരു പാതകിയുടെ
ഉടുപ്പെടുത്തണിഞ്ഞു .
കഴുത്തു പൊട്ടിയ റമ്മിന്റെ കുപ്പിയും
കാപ്പിക്കറ പുരണ്ട ചില്ലുഗ്ലാസ്സും
ഒരു താരാട്ടിലേക്കെന്നെ
കൈ പിടിച്ചു കൊണ്ട് പോയി
ഞാനന്ന് കയറ്റി വിട്ട
ജിബ്രാനും ,നെരുദയും
തിരിച്ചു നടന്നു
അവരുടെ മുഖം മ്ലാനമായിരുന്നു
ചായങ്ങള്‍ ഇളകിപ്പോയിരുന്നു
നരച്ച കഥാപാത്രങ്ങള്‍
എന്റെ വേദനകളില്‍ ചേക്കേറി
അവിടെ അവനും നീയും
എന്റെ കഥയില്‍ നിന്നും ഇറങ്ങിപോയി
ഞാന്‍ ഞാന്‍ മാത്രമായി .
അവന്‍ നിന്നിരുന്ന അതെ കൊടുമുടിയില്‍
കയറിനിന്നു ,
ഇന്ന് നീ , കോന്ത്രംപല്ല് കാട്ടി
വക്ക്രച്ചിരി ചിരിക്കുന്നു .
കണ്ടുമുട്ടലുകളില്‍ പതുങ്ങിയിരുന്നു
കാണാമറയത്തെ കഥകളെ
അയവിറക്കുന്നു .
എന്റെ ആത്മാവ്
കടം കൊണ്ട ഹൃദയത്തിന്റെ വേദനയും പേറി
ഉഷ്ണമേഖലാ സമതലങ്ങളില്‍
അലഞ്ഞു നടക്കുന്നു
നിനക്കാ വേദന ഒരു തമാശയായിരുന്നല്ലേ
ഞാന്‍ നിന്നെ കാത്തു നിന്നിരുന്നിടത്തെല്ലാം
കാറും കോളും വന്ന് നിറഞ്ഞിരിക്കുന്നു .
എന്റെ പേരമരം
ഇലപൊഴിച്ചു ,
തൊലി പൊഴിച്ചു ഒരു ശില്പമായി
ദേശാടനക്കിളികള്‍ പുതിയ
ദേശങ്ങള്‍ തേടിപ്പറന്നു
നമ്മള്‍ കാത്തിരുന്ന വാല്‍നക്ഷത്രം
ആരോടും മിണ്ടാതെ കടന്നു പോയി
നീയും അവനും
അശാന്തിയുടെ പച്ചപ്പുകളിലും
ഞാന്‍ ചുവന്ന ചിഹ്നങ്ങളിലും
ജീവിതം തേടി
( തുടരും )
അതൊരു കടം കൊണ്ട
ReplyDeleteഹൃദയം
കഥയെ കടന്നു പോയ കഥാപാത്രങ്ങള്‍
ReplyDeleteദേശാടനക്കിളികള്‍ പുതിയ
ReplyDeleteദേശങ്ങള്‍ തേടിപ്പറന്നു...അവര്‍ അങ്ങിനെ പറന്ന് നടക്കട്ടെ..നിയതിതന്‍ നിയമം നമ്മള്‍ പാവം മനുഷ്യര്‍ മാറ്റാവാതല്ലല്ലോ..?ഓ ഈ ദേശാടനക്കിളികള്‍ ...അവരും രാഗം മാംസനിബദ്ധമാക്കിയ..വെറും മനുഷ്യര്‍ ആണല്ലോ..? പിന്നെ ഞാന്‍ എന്തു പറയാന്‍..സഹതാപം..കവി അര്‍ഹിക്കുന്നില്ല.. അഭിനന്ദനം അര്‍ഹിക്കുന്നൂതാനും..!!!