ഈ നാല് ചുമരിനകത്ത്
ഞാന്‍ നഗനാണു.
നീ തൊട്ട എന്റെ വിരല്‍തുമ്പിലൂടെ
എന്റെ നഗ്നത നിന്നിലേക്ക് പ്രവഹിക്കുന്നു
പിന്നീടത്
നിന്നില്‍ നിന്നും മറ്റുള്ളവരിലേക്കും
ലോകം അങ്ങനെ നഗ്നമാകുന്നു ..
എന്നില്‍ നിന്നും
എന്റെ നഗ്നത അടര്‍ന്നു വീഴുന്നു
ചുമരുകളൊക്കെ നഗന്മാക്കപ്പെടുന്നു
നഗ്നമെന്ന മിത്യ മറഞ്ഞു പോകുന്നു .
നിലക്കണ്ണാടിയിലെ
എന്റെ പ്രതിബിംഭ ത്തില്‍
നീല ഞിരമ്പുകള്‍
വലയം പ്രാപിച്ച നിന്റെ മുലയും,
ഞാന്‍ നഖക്ഷതമേല്‍പ്പിച്ച
നിന്റെ തുടകളും,
നീ മറന്നിട്ട
സ്ത്ര്യണതാ വര്‍ഷവും .
ഒടുക്കം
നിന്റെ നഗ്നതയുടെ പായില്‍ കിടന്നു
ഞാന്‍ പരിണാമം
പ്രാപിക്കുകയാണ്
ലോകം നോക്കി നില്‍ക്കെ
ഞാന്‍ നീയായി മാറുകയാണ്...
No comments:
Post a Comment