രാജാവിന്റെ കയ്യില്‍
ചക്ക്രവര്തിക്ക്, ഉടമ്പടി പ്രകാരം
കാഴ്ച്ചവേക്കേണ്ട കുറച്ചു തോട്ടങ്ങളുണ്ട് .
അണുക്കള്‍ വിളയുന്ന മനുഷ്യനെ കൊല്ലുന്ന തോട്ടങ്ങള്‍ .
മാങ്ങയും ,മത്സ്യവും
കൈമുതലുള്ള മനുഷ്യന് ഇനി
മകാരത്തിലെ തന്നെ മരണത്തില്‍ അഭയം പ്രാപിക്കാം
താടിവച്ച "സിങ്ങനും "
മുടി നരക്കാത്ത "പയ്യനും"
തീറെഴുതി കൊടുക്കുകയാണ്,
ഒരു ജനതയുടെ ജീവിതത്തെയും സ്വപ്നങ്ങളേയും
അണുവികിരണമടിപ്പിച്ചു കൊന്നു തള്ളുവാന്‍ ,
പച്ചപ്പ് പുതച്ച കുന്നിന്‍ ചെരിവുകളൊക്കെ
റിപ്പോര്‍ട്ടുകള്‍ കൊണ്ട് തരിശു ഭൂമികളായി
പരിണമിക്കുന്ന "നീറി മാജിക് "
അണുക്കളുടെ ഭോഗത്തിലെ കുഞ്ഞിനു
തീപിടിച്ച വിലയാണെന്ന്
വിലയില്ലാത്ത ജനങ്ങള്‍
ഇനി അണുബോമ്പ്
തലയില്‍ വച്ച് കിടന്നുറങ്ങട്ടെ .
ചരിത്രത്താളുകള്‍ മറിച്ചു നോക്കാന്‍
നേരമില്ലാത്ത കന്നുകാലികളെ
നിങ്ങളോര്‍ക്കുക
" ജോ ആംച്ച ആദ് അലാകോ 100% മേല"
(ഞങ്ങളുടെ വഴിയില്‍ ആര് തടസ്സം നിന്നാലും
അവരെ ഞങള്‍ 100% തകര്‍ക്കും )
No comments:
Post a Comment