Saturday, 24 March 2012

ഉണരൂ














ഒരു മാലാഖ വന്നെന്റെ
ചെവിയില്‍ പറയുന്നു
ഉണരൂ ഉണരൂ

ചുറ്റിലും കറുപ്പ്
ആരാണെന്റെ
കണ്ണുകളെ ചൂഴ്‌നെടുത്തത്

രാത്രിയുടെ വരയിടാത്ത പേജുകളില്‍
വരച്ചുവെച്ച നക്ഷത്രത്തെകൊണ്ട്
കടന്നുകളഞ്ഞവളുടെ
ജീര്‍ണിച്ച മണം മുറിയിലാകെ .

രാത്രിയിനിയും വരകള്‍ക്കിടയിലൂടെ
വരിയിലേക്ക്
കുഞ്ഞിനെ പ്രസവിക്കുമായിരിക്കും
അന്ന് നിനക്ക് ഞാന്‍
മാലാഖയുടെ കണ്ണുനീര്‍ത്തുള്ളികള്‍
സ്ഫടിക പാത്രത്തില്‍ ശേഖരിച്ചു
കടം തരും

ഉണരൂ നിന്റെ
ഉണങ്ങിയ പ്രത്യയ ശാസ്ത്രം മാടിവിളിക്കുന്നു

5 comments:

  1. വല്ലാത്ത ഓഫര്‍

    ReplyDelete
  2. കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍...
    അവതന്നെ വീണ്ടും അവതരിക്കുന്നോ...?

    ReplyDelete