ഇന്നലെ രാത്രി
ഞാനാ കുതിരയെ പിടിച്ചു കെട്ടി
വേദനകളുടെ
സാമ്രാജ്യത്തിനു മുകളിലൂടെ
പടയോട്ടം നടത്തി
എന്റെ സ്വാതന്ത്ര്യം
പ്രഖ്യാപിച്ചു
ഇനി അവള്‍ ചോദിച്ച
മൂന്നു വരങ്ങള്‍ ബാക്കിയുണ്ട്
1 . ഒരു പൂമ്പാറ്റയുടെ ചിറക്
2 . നക്ഷത്രം പ്രസവിച്ച ഒരു പൂച്ചക്കുഞ്ഞ്
3 . നെഞ്ചിന്‍ ചൂടില്‍ ഒളിച്ചു കിടക്കുന്ന ഉറക്കം
നാളെ സൂര്യനെ കീറിമുറിച്ചു പോകുന്ന
ആദ്യത്തെ മഴമേഘത്തില്‍
ഞങ്ങള്‍ സ:കുടുംബം യാത്രയാരംഭിക്കും
മഴക്കാടുകളുടെ അടിത്തട്ടില്‍
ഉറങ്ങിക്കിടക്കുന്ന
ശിഷ്ട ജീവിതത്തിലേക്ക്
അതാ
ഇന്നിന്റെ സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു .
No comments:
Post a Comment