Friday, 19 October 2012

ഐറിന്‍










ഐറിന്‍ ,
നീയീ പാതിരാക്കപ്പുറത്തുള്ള
പ്രകാശത്തില്‍

ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
ഒരു കൊറ്റിയാണ് .

നീണ്ട വെള്ളിരേഖകള്‍ പോലെയുള്ള
നിന്‍റെ തലയിലെ സില്‍ക്കു നൂലുകള്‍ക്ക്
ക്ലിനിക്ക് പ്ലസ്‌ ഷാമ്പുവിന്‍റെ
മഴയാറിയ മണ്ണിന്‍റെ /പെണ്ണിന്‍റെ
മണമാണ് .

ഐറിന്‍ ,
നിന്‍റെ മാറിടത്തിന്‍റെ ചൂടില്‍
ഉരുകിയുറങ്ങിയിരുന്ന
രാത്രിയുടെ സൗന്ദര്യത്തെ
കിരീടം വെച്ച പെണ്ണിന്‍റെ പടമുള്ള
ലെതെര്‍ വോലെറ്റില്‍
നീ തിരുകി കയറ്റുന്നു .

സമയത്തെ മറച്ചു പിടിക്കുന്ന
നിന്‍റെ അടിവസ്ത്രങ്ങള്‍
സൂര്യനൊപ്പം പറക്കുന്ന
വെള്ളിയരയന്നത്തിന്‍റെ കാലുകളില്‍
തൂങ്ങിയാടുന്നു .

ഐറിന്‍ ,
നിന്‍റെ കാലുകള്‍ എന്നെ
നീരാളിപ്പിടുത്തം പിടിച്ച നിമിഷങ്ങളില്‍ ,
പുകഞ്ഞു പറക്കുന്ന
നീലച്ചടയന്‍ പറവകളുടെ
ശീല്കാരത്തെ കുറിച്ച്
പുലമ്പാന്‍ പറയുന്ന കഥയിലെ
രാജകുമാരി/യക്ഷി /പോലീസുകാരി

ഐറിന്‍ ,
നീ..., തീയുകളുടെ നദിയിലൂടെ
പരല്‍മീനിനെ പിടിക്കാന്‍
എന്‍റെ വിരലില്‍ തൂങ്ങിയാടി
നടന്നുവന്നവള്‍
പ്രകാശത്തിന്‍റെ മഞ്ഞവീട്ടില്‍
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
ഒരു കൊറ്റി .

ഐറിന്
സ്നേഹപൂര്‍വ്വം

6 comments:

  1. മികച്ച കവിത .. പ്രജില്‍

    ReplyDelete
  2. ഒറ്റക്കാലില്‍ തപസ്സ് ചെയ്യുന്ന ഐറിന്‍ കൊള്ളാം കേട്ടോ.

    ReplyDelete
  3. :) ഇതെന്താപ്പോ .... നീയുദേശിച്ചതാണോ ഞാന്‍ മനസ്സിലാക്കിയത് എന്നറിയില്ല . എങ്കിലും ചില വരികള്‍ എനിക്ക് നല്ലോണം ഇഷ്ടമായി .

    ReplyDelete
  4. എങ്കിൽ ഇനി നീ രാത്രിയിൽ മാത്രം വരിക
    നല്ല വരികൾ
    ആശംസകൾ

    ReplyDelete
  5. ഒരു കവിത ജീവിക്കുന്നത് വായിക്കുന്നവരുടെ മനസ്സിലാണ് ഓരോരുത്തര്‍ക്കും ഓരോരോ സ്വപ്നങ്ങള്‍ ആയിരിക്കും ...ഞാന്‍ ഇതിന്റെ സത്യം പറഞ്ഞു ആ സ്വപങ്ങള്‍ക്ക് അതിരുകള്‍ സൃഷ്ടിക്കാന്‍ പാടില്ലാ ലോ..ഐറിന് ആരും ആകാം ...!!! ഐറിന്‍ ഇവിടെയൊക്കെ ഉണ്ട് കണ്ണാടികളില്‍ ,പുറകില്‍ ,മുന്‍പില്‍ ..അരികുകളില്‍ ...അവിടെ ഇവിടെ അങ്ങിനെ എല്ലായിടത്തും ... എല്ലാവരും സ്വപ്നം കാണൂ ..കൂടുതല്‍ ഭംഗിയും ഇമ്പവും ഉള്ള സ്വപ്ങ്ങള്‍ ...ഞാനും കാണുന്നു എന്റെ സ്വപ്ങ്ങള്‍ ...!!! കേട്ടിട്ടില്ലേ ഇമ്മടെ പാട്ട് സ്വപ്ങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ ....സ്വപ്ങ്ങള്‍ .!!!!!

    ReplyDelete