Saturday, 7 July 2012

അവസാനത്തെ ബസ്സ്‌










13 പാട്ടുകളുടെ ദൂരമാണ്
വീട്ടിലേക്കു .

120 ഇലക്ട്രിക്‌ പോസ്റ്റുകളും അതില്‍
കത്താതെ നില്‍ക്കുന്ന
97 ബള്‍ബുകളും കടക്കണം .

നിരാശ ബാധിച്ച കാറ്റിനു
വിയര്‍പ്പിന്റെയും മദ്യത്തിന്റെയും
മണമാണ് .

ഹെഡ്‌ ലൈറ്റ് വെളിച്ചം ചെന്ന് തോടുമ്പോളാണ്
ഉറക്കംതൂങ്ങിത്തുടങ്ങിയ കുറ്റിക്കാടുകള്‍
കറുപ്പില്‍ നിന്നും പച്ചയിലേക്ക് ചാടുന്നത്

സിംഹത്തിന്റെയും ,കൊക്കിന്റെയും
ചൂണ്ടലിടുന്ന മീന്പിടുത്തക്കാരന്റെയും
വീടുകള്‍ താണ്ടണം

മൂന്നാമത്തെ പാട്ടിലാണ്
സിംഹത്തിന്റെ വീട് .
കത്താത്ത 30ആമത്തെ ഇലക്ട്രിക്‌ പോസ്ടിനടുത്തു
കൊക്കിന്റെയും .

ഇ എം എസ്സിന്റെ പേരെഴുതിയ
ചുവന്ന കെട്ടിടത്തില്‍ നിന്ന്
കട്ടന്ചായയുടെയും പരിപ്പുവടയുടെയും
കാശിനെ ചൊല്ലിയുള്ള 'ധൈഷണിക കശപിശ '
കേള്‍ക്കാം .

പിന്നെ ഒരു കുരുശു പള്ളി
രണ്ടു അമ്പലം ,മൂന്നു കള്ളുഷാപ്പ്
മനുഷ്യനെ പച്ചക്ക് വെട്ടാന്‍ ലൈസന്‍സുള്ള
ബാര്‍ബര്‍ രാജയുടെ കട .

ഇതാ പതിമൂന്നാമത്തെ പാട്ടുകഴിയുന്നു
ഞാനും എന്റെ ശ്വാസവും
വീട് തേടട്ടെ .

7 comments:

  1. പതിമൂന്നാമത്തെ പാട്ട് കഴിയുമ്പോള്‍ വീട്...

    ReplyDelete
    Replies
    1. പതിമൂന്നാമത്തെ പാടിന് ശേഷം വീട് .!!!

      Delete
  2. 13 പാട്ടുകളും പാടിക്കഴിഞ്ഞില്ലേ..?
    നന്നായിട്ടുണ്ട് കവിത.

    ReplyDelete
    Replies
    1. പാടിക്കഴിഞ്ഞു , ഇന്ന് നല്ല പൊളപ്പന്‍ മലയാളം പാട്ടുകളായിരുന്നു .ചില ദിവസം പഴയ എന്ന് പറഞ്ഞാല്‍ വളരെ പഴയ തമിഴ്‌ പാട്ടുകള്‍ വെക്കും .നമ്മള്‍ ഒരു ഉള്‍നാടന്‍ തമിഴ്‌ വില്ലേജിലൂടെ പോകുന്ന പോലെ തോന്നും .കണ്ണടച്ചിരുന്നാല്‍ ശരിക്കും തമിഴ്‌ നാട് തന്നെ .... "അതോ ഇന്ത പറവകള്‍ ..!!! "

      Delete
  3. എല്ലാവര്ക്കും സ്വാഗതം .!!! സ്നേഹം !!!നന്ദി !!!

    ReplyDelete
  4. "ഉറക്കം തൂങ്ങിത്തുടങ്ങിയ കുറ്റിക്കാടുകൾ...."
    ഇഷ്ടമായി ഈ രചന.

    ReplyDelete
  5. സംഗതി കൊള്ളാമല്ല്

    ReplyDelete