ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
അതിനെ താങ്ങി നിര്‍ത്തുന്ന കോണ്‍ക്രീട്ടിന്റെ തന്നെ
വലിയ കാലുകളും ഉണ്ട്.
മഴ പെയ്യുമ്പോള്‍ കാണാതിരിക്കാനും
വെയിലില്‍ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ പകരാനും
കാറ്റിനെ ഏഴയലത്ത് വരെ അടുപ്പിക്കാതിരിക്കാനും
കള്ളന്മാരായ കള്ളന്‍ മാര്‍ക്കൊക്കെ
കണ്ടു പരിഹസിക്കാനും വേണ്ടി പണിതു വെച്ചതാണ്
ഈ കോണ്‍ക്രീറ്റ് ഭിത്തി
നിന്നെ കാണണമെന്ന് തോന്നുമ്പോളൊക്കെ
ആകാശത്തെ കൂട്ട് പിടിക്കലാണ് പതിവ്
ഇവിടെ ഇങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍
നിന്റെ ആകാശത്തെ
കോണ്‍ ക്രീറ്റ് ഭിത്തി ഒളിച്ചു വക്കുന്നു
ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
ഇരുമ്പു കമ്പിയും ,സിമന്റും ,കരിങ്കല്‍ ചീളുകളും കുത്തി നിറച്ച
പരന്ന വയറുള്ള വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
എട്ടുകാലികള്‍ കോണ്‍ക്രീറ്റ് ഭിത്തിയെ
താങ്ങി നിര്‍ത്തുന്നവരെ പോലെ അഹങ്കാരികള്‍ ആണ്.
ദിവസത്തില്‍ രണ്ടു തവണ മാത്രം കൃത്യ സമയം കാണിക്കുന്ന
വട്ടനെ ഉള്ള ക്ലോക്ക് സമയത്തെ മുഴുവന്‍ അടക്കി വെച്ച്
ഗൌരവം വിടാതെ തുറിച്ചു നോക്കുന്നു .
മൂന്ന് ലിംഗവും ഒരു വൃഷ്ണ സഞ്ചിയും ഉള്ള
കറുത്ത ഒരു ഫാന്‍ കറങ്ങുകയും തൂങ്ങി കിടക്കുകയും
ചെയ്യുന്ന പ്രത്യക ജനുസ്സില്‍ പെട്ട ജീവിയാണ്
ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
ചിന്തകളെ ഉണ്ടാക്കാത്ത / കടം കൊള്ളാത്ത ,
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
സൈഡ് ലുള്ള കോണ്‍ക്രീറ്റ്ലൂടെ തുളഞ്ഞു പോയ
ചതുരക്കട്ടയിലാണ് പുസ്തകങ്ങളുടെ ഉറക്കം
തലച്ചോറില്‍ നിന്ന് തലച്ചോറിലേക്ക്
സഞ്ചരിച്ച ഓര്‍മ്മകള്‍
നിനക്കെഴുതിയ കുറിപ്പുകള്‍ എല്ലാം
തുള കയ്യടക്കിയിരിക്കുന്നു
നീ തന്ന ചുകന്ന റോസാപൂവിന്റെ കരിഞ്ഞ പ്രേതം
ആരുടെയോ തലച്ചോറിനകത്ത് നീര് നഷ്ട്ടപ്പെട്ട നദിയെ
വളര്‍ത്തുന്നതും അവിടെയാണ് .
ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍
കാടുകളുടെയും പ്രണയത്തിന്റെയും കഥകള്‍ പറയുന്ന
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
ഒരിക്കല്‍ എന്റെ ചുണ്ടിന്റെ തുമ്പു വരെ താഴ്ന്നു വരികയും
ചെവിടിനോട് നിന്നെ കുറിച്ച്
സ്വകാര്യങ്ങള്‍ പറയുകയുമുണ്ടായി .
നിന്റെ ബസ്സിനു പകരം ഒരു കാട് ഓടി വരികയും
നീ കാട്ടിലേക്ക് ഊളിയിടുകയും
നമ്മള്‍ കണ്ടു മുട്ടുകയും ചെയ്ത കഥ
കാടിനകത്തെ വലിയ കോണ്‍ക്രീറ്റ് ഭിത്തിക്ക് മുകളില്‍ കിടന്നു
കടലാസ് വിമാനങ്ങളില്‍ ചുമ്പനങ്ങളെ
പറത്തിവിട്ട കഥ
ആകാശത്തിനും ,നിനക്കും ,എനിക്കും ഇടയില്‍
ചോദിക്കുന്നതെന്തും തരുന്ന ,ദൈവത്തെ പോലെ
വലിയൊരു കോണ്‍ക്രീറ്റ് ഭിത്തിയുണ്ട്
ചിറകുകള്‍ ചോദിച്ചു കരഞ്ഞപ്പോള്‍
എട്ടുകാലി വലകള്‍ താഴേക്ക് പൊഴിച്ചും
വിശന്നപ്പോള്‍ പഴകിയ കോണ്ക്രീറ്റ്
കഷങ്ങള്‍ അടര്‍ത്തി ഇട്ടും
സംരക്ഷിക്കുന്നുണ്ട് .
മേഘങ്ങളില്‍ ( പേടിച്ചു )ഒളിച്ചിരുന്നു
ചോദിക്കുന്നതെന്തും തരുന്ന വലിയ ദൈവത്തെ പോലെ
കോണ്‍ക്രീറ്റ് ഭിത്തി.
ആകാശത്തിനും, നിനക്കും ,എനിക്കും ഇടയില്‍ ....
ചോദിക്കുന്നതെന്തും തരുന്ന കോണ്‍ക്രീറ്റ് ദൈവം
ReplyDeleteശുഭാശംസകള്‍ ..........
ReplyDeleteനല്ല ഒന്നാന്തരം കോണ്ക്രീറ്റ് ചിന്തകള്.....
ReplyDelete