ഹൃദ്യമായ ആസ്വാദനത്തിനു ഈ സംഗീതം കൂടെ കേള്‍ക്കുക
ബാത്ത് റൂമിനകത്ത് കട്ടപിടിച്ച കറുത്ത ഇരുട്ട് ,
തലയിലേക്ക് തണുത്ത വെള്ളം വന്നു വീഴുന്നുണ്ട്
യാന്ത്രികമായി കൈവിരലുകള്‍ വലിയ കപ്പിനെ താഴ്ത്തുകയും
ബക്കറ്റിലെ തണുത്ത ഒഴുക്കിനെ
മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു
അലെന്‍ സില്‍വെസ്ട്രി *
നിന്റെ വിരല്‍ തുമ്പുകളില്‍ മായാ ജാലമുണ്ട്
പിയാനോയുടെ കറുത്ത കട്ടകള്‍ വെളുത്ത കട്ടകള്‍ക്ക് മുകളില്‍
അതോ തിരിച്ചോ ? അധിനിവേശം നടത്തുന്ന സംഗീതം
എനിക്കുള്ളിലെ ഉന്മാദിയെ ഉണര്‍ത്തിക്കൊണ്ടിരുന്നു
പതിയെ എന്റെ കാല്‍ വിരലുകള്‍ നിലത്തു നിന്നും ഉയര്‍ന്നു
എനിക്കുളിലെ നൃത്തത്തെ ആന്വേഷിച്ചു നിന്റെ സംഗീതത്തിന്റെ
കൂട്ടും പിടിച്ചു ഞാന്‍ നടന്നു കയറി
ഒരു കൂട്ടം വയലിനുകള്‍
കരളില്‍ തറക്കുന്ന വേദന സമ്മാനിക്കുന്ന ഭാഗം വന്നപ്പോളാണ്
എന്റെ കണ്ണുകളില്‍ നിന്ന് 'വിഷാദം ' കടലുകളെ
പ്രസവിച്ചു തുടങ്ങിയത്
അപ്പോഴും എന്റെ കാലുകളും, കൈകളും ,
നനഞ്ഞു കിടക്കുന്ന നീണ്ട മുഴിയിഴകളും
നൃത്തത്തില്‍ അലിഞ്ഞു കിടക്കുക തന്നെ ആയിരുന്നു
പെട്ടന്നു കണ്ണുകളില്‍ പ്രണയം വന്നു നിറഞ്ഞു
അവളുടെ സാമീപ്യം കൊതിക്കുകയും
നിവര്‍ത്തിയ എന്റെ കൈകള്‍ക്ക് നടുവിലേക്ക്
മഞ്ഞു പോലെ അവള്‍ വന്നു ചേരുകയും ചെയ്തു .
പിന്നീട് ഞങള്‍ ഒരുമിച്ചാണ് നൃത്തം ചവുട്ടിയത്
ചുവടുകള്‍ ഇടയ്ക്കു തെറ്റുകയും
ചുവടുകളെ തേടിപ്പിടിക്കുന്ന ഇടവേളകളില്‍
പരസ്പരം പുണര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു .
മനപ്പൂര്‍വ്വം ചുവടുകള്‍ തെറ്റിച്ചു കൊണ്ട്
ചുണ്ടുകളിലെ പക്ഷികളെ പരസ്പരം പറത്തിവിട്ടത്
പിയാനോയുടെ സംഗീതത്തെ നീ തിരികെ തന്നപ്പോളാണ് .
വെള്ളത്തുള്ളികളെ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട ്
എത്ര നേരമാണ് ഞങ്ങള്‍ നൃത്തം ചവുട്ടിയത്
എന്ന് എനിക്കോര്‍മ്മയില്ല .
ഉണരുമ്പോള്‍ തറയില്‍ വീണുകിടക്കുന
പോസ്റ്ററില്‍ ആയിരുന്നു ഞാന്‍
അപ്പോഴും നിന്റെ സംഗീതം ഒരിക്കലും നിലക്കാത്ത പുഴ പോലെ
ഒഴുകിക്കൊണ്ടേ ഇരുന്നു .
പതിഞ്ഞ സ്വരത്തില്‍ അവളോട് പറഞ്ഞ കവിതയുടെ
അവസാനത്തെ വരി മാത്രം എനിക്കോര്‍മ്മ വന്നു
" ആരും ആരുടേയും സ്വന്തമല്ല
നീയും ഞാനും സ്നേഹം ചേര്‍ത്ത് വെക്കുന്ന
രണ്ടു ജീവിതങ്ങള്‍ മാത്രം "
എന്റെ കാലുകള്‍ക്ക് നിന്റെ വയലിനുകള്‍ക്കൊപ്പം
ജീവന്‍ വെക്കുന്നു
ഞാന്‍ വീണ്ടും നൃത്തം ചവിട്ടട്ടെ
ബക്കറ്റിലെ നദി കൈവഴികളുമായി പുറത്തേക്കൊഴുകുന്നുണ്ട്
ലോകം അവസാനിച്ചു പോകുന്ന നിമിഷം വരെ
നൃത്തം ചവിട്ടാന്‍ അലെന്‍ സില്‍വെസ്ട്രി ,
നിനക്ക് ഞാന്‍ എന്ത് കൈക്കൂലി തരണം
നീ തുടരുക പിയാനോ കട്ടകളില്‍
എന്റെ കാലുകളെയും , എന്റെ ഹൃദയത്തെയും ,
എന്റെ മരണത്തെയും ഞാന്‍ ഇറക്കി വെക്കുന്നു .
* അലെന്‍ സില്‍വെസ്ട്രി - അമേരിക്കന്‍ മുസിക് കമ്പോസര്‍

വെള്ളത്തുള്ളികളെ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട

കൊള്ളാം, സംഗീതം വളരെ നല്ലത്
ReplyDeleteപതിഞ്ഞ സ്വരത്തില്‍ അവളോട് പറഞ്ഞ കവിതയുടെ
ReplyDeleteഅവസാനത്തെ വരി മാത്രം എനിക്കോര്‍മ്മ വന്നു
" ആരും ആരുടേയും സ്വന്തമല്ല
നീയും ഞാനും സ്നേഹം ചേര്‍ത്ത് വെക്കുന്ന
രണ്ടു ജീവിതങ്ങള്‍ മാത്രം "