Showing posts with label ഇത്രയും കൂടി. Show all posts
Showing posts with label ഇത്രയും കൂടി. Show all posts

Tuesday, 17 May 2011

ഇത്രയും കൂടി

നിനക്കു നല്കാന്‍ പുതുതായി ഒന്നുമില്ല
നനഞ്ഞു കുതിര്‍ന്ന ഓര്‍മകളും
പൊടി പിടിച്ച പ്രണയവുമാല്ലാതെ .

എങ്കിലും
ഞാനുണ്ടാകും നിന്‍റെ കൂടെ...

തുറക്കാതെ വച്ച ആ പഴയ ഡയറി യില്‍

മുഷിഞ്ഞിട്ടും കളയാതെ വച്ച
പഴയ തുവാലയില്‍ ..

അലസമായി ഞാന്‍ കോറിയിട്ട
കടലാസ് കഷണങ്ങളില്‍ ...

എന്റെയും
നിന്റെയും
ഓര്‍മ്മകള്‍
മരിക്കുന്നിടത്...