ഒറ്റയ്ക്ക് കിടക്കുമ്പോളാണ്
പെട്ടന്നത് പൊട്ടി മുളച്ചത്
ശങ്കരന്റെ പുറകിലൊരു
കത്തുന്ന സാദനം
കണ്ണാടിയിലെ
പ്രുഷ്ടത്തില്‍
ഒരു ചുവന്ന വെളിച്ചം
ടിക്ക് , ടിക്ക് ഒച്ചയില്‍
സമയത്തിന്റെ അവരോഹണം
വലിച്ചു പറിച്ചു
അലമാരയില്‍ വെച്ചപ്പോ
ചെകിടിനപ്പുറത്തു
ഒരു ടിക്ക് , ടിക്ക്
പിന്നെ കഴുത്തില്‍ , കണ്ണില്‍
പിന്നെ പ്പിന്നെ
വയറില്‍ കാല്‍മുട്ടില്‍
പിന്നെ ,പ്പിന്നെ , പ്പിന്നെ
ഗുഹ്യ ഭാഗത്ത് .
ആകെ ടിക്ക് ,ടിക്ക്
ടിക്ക് , ടിക്ക് ടിക്ക് , ടിക്ക്
ഒടുവില്‍
നാല് മുഴം ബെഡ് ഷീറ്റിന്റെ
ഊഞ്ഞാലില്‍ ഫാനിനു മുകളില്‍
ആടിയാടി ശങ്കരനുറങ്ങി
ശങ്കരന്റെ ഘടികാരം
ടിക്ക് .
