Showing posts with label കാഴ്ച. Show all posts
Showing posts with label കാഴ്ച. Show all posts

Wednesday, 12 October 2011

കാഴ്ച

ഒന്നുകില്‍ 
ഈ സമുദ്രം കടന്നു 
നിങ്ങളെന്നിലേക്ക് 
താഴണം

അല്ലെങ്കില്‍ 
ആകാശപ്പടവു കയറി 
ഞാന്‍ നിങ്ങളിലേക്ക്
ഉയരണം 

എങ്കിലേ 
എന്റെ പട്ടത്തിന്റെ നൂലില്‍ 
കെട്ടിയിട്ട യാഗാശ്വത്തെ 
നിങ്ങള്‍ കാണുകയുള്ളൂ 

ആ നൂലില്‍ തന്നെ ആണ് 
എന്റെ ഹൃദയം 
മിടിക്കുന്നതും