Showing posts with label പദ്മരാജന്‍. Show all posts
Showing posts with label പദ്മരാജന്‍. Show all posts

Tuesday, 17 May 2011

മേരി വയോള ഡയാന













മേരി വയോള ഡയാന
നീയെന്റെ ശരീരത്തിന്റെ ഇടതു വശത്തിരുന്ന്
തുടിച്ചിരുന്ന മഞ്ചാടി മണിയെടുത്തു
കടലിലെറിഞ്ഞു

എന്റെ പ്രണയം അടക്കം ചെയ്ത
ശവക്കല്ലറ തുറന്നു
പ്രണയപരവശരായ ഓര്‍മകളെ
സ്വതന്ത്രരാക്കി ..

എന്റെ സൂര്യനും,
നന്മയും പാപവുമുണ്ട് .!
ഹൃദയം കൊണ്ടും ശരീരം കൊണ്ടും
വ്യഭിചരിച്ച പ്രണയത്തിന്റെ നന്മ
അതുമല്ലെങ്കില്‍ പാപം

മേരി വയോള ഡയാന
നീയെന്നെ മഴയെ വെറുക്കാന്‍ പഠിപ്പിക്കുന്നു
പ്രണയത്തിന്റെ മണമുള്ള കാറ്റിന്റെ കുസൃതിയില്‍ നിന്ന്
ഒളിച്ചോടാന്‍ പ്രോത്സാഹിപ്പിക്കുന്നു
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന കടങ്കഥകളില്‍
ചോദ്യമില്ലാത്ത ഉത്തരമാക്കുന്നു ..

മേരി വയോള ഡയാന
നീയെന്റെ നന്മയുടെ സൂര്യനെ
തിരിച്ചെടുക്കുന്നു ..