Showing posts with label ഇനിയുള്ളത്. Show all posts
Showing posts with label ഇനിയുള്ളത്. Show all posts

Monday, 5 September 2011

ഇനിയുള്ളത്










ജീവിതത്തിന്റെ പകലന്തികളില്‍
മരുപ്പച്ചകള്‍ തേടാനിനി ഞാനില്ല..!

തോറ്റുപോയവനെന്നു വിളിക്കുമ്പോള്‍ ,
തോല്പിക്കപ്പെട്ടവന്‍ എന്ന് തിരുത്താനും
ഞാനില്ല ..!

നെരൂദ പറഞ്ഞ ചോര കാണാനും,
മുള്ളറുടെ കവിത ചൊല്ലാനും ,
ഞാനെന്നെ മറന്നിരിക്കുന്നു ..?

കഞ്ചാവ് കറവീണ ഹൃദയവും ..
കണ്ണീര് തോരാത്തഎന്റെ മനസും..
നീ എടുത്തുകൊള്ളൂ ....!

നമുക്കു പിറക്കാതെ പോയ
നിന്റെ മക്കള്‍ക്ക്‌
കളിപ്പാട്ടമായെങ്കിലും ഇരിക്കട്ടെ ...