ഇനി നമുക്ക് പരസ്പരം
വെറുത്തു തുടങ്ങാം.
വെറുപ്പിന്റെ ഉത്തുംഗസ്ഥായിയില്‍ നിന്ന്
അപരിചിതരുടെ ചക്രവാളം തേടി
പറന്നു പോകാം .
നിന്റെ അപരിചിതത്വത്തെ യാണ്
ഞാന്‍ പ്രണയിച്ചത്.
നീ എനിക്കു സ്വന്തമാകുന്നില്ലെന്ന
അസ്വസ്ഥതയാണ്
എന്നെ നിന്നിലേക്കടുപ്പിച്ചത്.
നിന്നിലലിഞ്ഞ് എന്നെ
നഷ്ട്ടപ്പെടുമെന്നു ഭയപ്പെടുന്ന ഞാന്‍.
ഉത്തരമില്ലാത്ത നിന്റെ സ്നേഹത്തിന്റെ
നിഗൂടതകളില്‍ അലഞ്ഞു തിരിയുന്ന ഞാന്‍.
ഒടുവിലിപ്പോള്‍
നിന്റെയും എന്റെയും ജീവിതകഥ പറഞ്ഞു തീരുമ്പോള്‍
കഥയില്ലാത്തവളായി രൂപം പ്രാപിക്കുന്ന ഞാന്‍ .ഇനി നമ്മളില്ല ഞാനും നീയും മാത്രം
നമ്മള്‍ ഒരിക്കലും അടുക്കാത്ത
രണ്ടു ധ്രുവങ്ങള്‍ .
നമ്മള്‍ ഒരിക്കലും അടുക്കാത്ത
രണ്ടു ധ്രുവങ്ങള്‍ .
