Showing posts with label എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്. Show all posts
Showing posts with label എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്. Show all posts

Friday, 27 September 2013

എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്














പിരിയന്‍ ഗോവണി
കയറുന്നതിനിടയിലെ
കിരു കിരാ ശബ്ദത്തെ
ബിതോവന്റെ സിംഫണിയില്‍
ചേര്‍ത്തു വെക്കുന്നവള്‍ക്ക്

എന്നോടോട്ടിക്കിടന്നു
മച്ചില്‍ പതിച്ചു വച്ച
ആകാശത്തെ കാണുമ്പോഴൊക്കെ ,
വലതു വശത്ത് മിന്നി നില്‍ക്കുന്ന
നക്ഷത്രത്തിന്
എന്റെ പേരിടണമെന്ന്
അടക്കം പറഞ്ഞവ്ള്‍ക്ക്

കടലിരമ്പങ്ങളെ
കട്ടെടുത്തു കൊണ്ടുവന്നില്ലെന്നു പറഞ്ഞു ,
ഇനിയും കണ്ടെത്തിയിട്ടിലാത്ത
സ്നേഹങ്ങളുടെ ദ്വീപുകളില്‍
പരിഭവങ്ങളെ
ഒളിച്ചു വെക്കുന്നവള്‍ക്ക്

രാത്രിയാണോ ? പകലാണോ ?
എന്ന് ചോദിക്കുമ്പോള്‍ !
'നിന്റെ കൂടെയാണെന്ന് ' മാത്രം
മറുപടി പറയുന്ന ,
ചിരിക്കുന്ന കണ്ണുകളുള്ള
എന്റെ ഉന്മാദങ്ങളുടെ സഹയാത്രികക്ക് .