Wednesday 18 May, 2011

മരുപ്പച്ച

അവളൊരു മരുപ്പച്ചയായിരുന്നു
ഹൃദയത്തില്‍ നിന്ന്
ഹൃദയത്തിലേക്കുള്ള
അകലം കുറഞ്ഞുവന്നപ്പോള്‍
മായ്ഞ്ഞു പോയ ഒരു മരുപ്പച്ച .

4 comments:

  1. പ്രിയപ്പെട്ട പ്രജില്‍,

    സുപ്രഭാതം!

    മരുപ്പച്ചയും മലര്‍വാടിയും മനസ്സിന്റെ സങ്കല്‍പം മാത്രം!

    പൂക്കളും കിളികളും പുഴകളും ഈ ഭൂമിയില്‍ ഉള്ളടത്തോളം കാലം പ്രണയം നിറയാത്ത ഹൃദയങ്ങളില്ല....

    ഈ ജീവിതം എത്ര മനോഹരം....അതറിയണമെങ്കില്‍ എണ്ണപ്പെട്ട നിമിഷങ്ങളില്‍ ജീവിക്കുന്നവരെ സ്നേഹിക്കണം...നഷ്ടപ്പെടാന്‍ പോകുന്ന മാരിവില്‍ മായാതെ നോക്കുന്നവരുടെ വ്യാകുലത അറിയണം..കയ്യെത്തും ദൂരത്തു പൂത്തു നില്‍ക്കുന്ന ചമ്പക പൂ കാണാനാവാതെ കരയുന്ന അന്ധത മനസ്സിലാക്കണം....നിനക്കതിനു കഴിയില്ല..നീ വിലപിക്കുന്നു...അതാര്‍ക്കും എളുപ്പം ചെയ്യാം...

    സസ്നേഹം,

    അനു

    ReplyDelete
  2. എനിക്ക് എന്തൊക്കെ കഴിയും കഴിയില്ല എന്നു തീരുമനിക്കുന്നതു ഞൻ തന്നെ ആണ്.നീ നിന്റെ ലോകത്തിലൂടെ ആണു കാണുന്നതു അതിന്റെ പ്രശ്നം ഉണ്ടാകും..നിന്റെ മഞ്ചാടിയും ...കണിക്കൊന്നയും പൂക്കുന്ന്തിനപ്പുറത്തു ഒരു ലോകമുണ്ട് ..വാക്കുകള്‍ സ്വീകാര്യമാക്കുന്നതും അസ്വീകാര്യമാക്കുന്നതും നമ്മുടെ മുറിവുകളാണ്
    നമ്മുടെ സ്വന്തം മുറിവുകളിലൂടെ മാത്രമേ ചില വാക്കുകളുടെ അര്‍ഥം നമുക്ക് നിരാകരിക്കാന്‍ പറ്റുകയുള്ളൂ .

    ReplyDelete
  3. ഹൃദയത്തിലേക്കുള്ള അകലം കുറഞ്ഞുവന്നപ്പോള്‍

    എവിടെയോ ഒരു കല്ലുകടി.

    അനുപമയുടെ കമന്‍‌റിന് അല്പം മൂര്‍ച്ച കൂടുതല്‍.
    ബഹുജനം പലവിധം! :)

    ReplyDelete
  4. ഹൃദയങ്ങള്‍ക്കിടയില്‍ അടഞ്ഞു കിടന്നിരുന്ന ആകാംക്ഷ അനിവാര്യമല്ലാത്ത ഒരു വിരസതയിലേക്ക് വഴിതെളിയിക്കുന്നു ..അവളുടെ മടക്കയാത്രക്ക്‌ വെളിച്ചമേകാന്‍ ഒടുവിലവശേഷിക്കുന്ന ചൂട്ടു വെളിച്ചവും നല്‍കി അതൊരു മരുപ്പച്ചയായിരുന്നു എന്ന് ആശ്വസിക്കുന്നു .. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ എനിക്ക് മുകളിലൂടെ മുടങ്ങാതെ കടന്നു പോകുന്ന വാല്‍നക്ഷത്രം നിനക്ക് ഞാന്‍ സമ്മാനിച്ച ചൂട്ടു വെളിച്ചത്തെ ഓര്‍മിപ്പിക്കുന്നു ...

    ReplyDelete