Tuesday 20 September, 2011

ശങ്കരന്റെ ഘടികാരം ടിക്ക് .ടിക്ക് പാടാതാകുന്നു .















ഒറ്റയ്ക്ക്  കിടക്കുമ്പോളാണ്
പെട്ടന്നത്  പൊട്ടി മുളച്ചത് 
ശങ്കരന്റെ പുറകിലൊരു 
കത്തുന്ന സാദനം 

കണ്ണാടിയിലെ 
പ്രുഷ്ടത്തില്‍ 
ഒരു ചുവന്ന വെളിച്ചം 
ടിക്ക് , ടിക്ക് ഒച്ചയില്‍ 
സമയത്തിന്റെ അവരോഹണം 

വലിച്ചു പറിച്ചു 
അലമാരയില്‍ വെച്ചപ്പോ 
ചെകിടിനപ്പുറത്തു 
ഒരു ടിക്ക് , ടിക്ക് 
പിന്നെ കഴുത്തില്‍ , കണ്ണില്‍ 
പിന്നെ പ്പിന്നെ 
വയറില്‍ കാല്‍മുട്ടില്‍ 
പിന്നെ ,പ്പിന്നെ , പ്പിന്നെ 
ഗുഹ്യ ഭാഗത്ത് .
ആകെ ടിക്ക് ,ടിക്ക് 
ടിക്ക് , ടിക്ക്   ടിക്ക് , ടിക്ക് 

ഒടുവില്‍ 
നാല് മുഴം ബെഡ്  ഷീറ്റിന്റെ 
ഊഞ്ഞാലില്‍ ഫാനിനു മുകളില്‍ 
ആടിയാടി ശങ്കരനുറങ്ങി 
ശങ്കരന്റെ ഘടികാരം 
ടിക്ക് .

7 comments:

  1. samayathae pedichu jeevikaruthe. ulla samayum athindae maximum jeevichu theerkanum... pnee ottapedalukal onnum sthayi alla... nammale namudae chinthagalum pravarthanagalum allam matte marikum...

    nalla kavithae..

    ReplyDelete
  2. സമയത്തില്‍ നിന്നും ഒളിചോടുന്നവര്‍ .....
    ഒടുവില്‍ ശങ്കരനും മറ്റൊരു ഘടികാരം....
    അതും നിലച്ചിട്ടും സമയം ബാക്കി ആകുന്നു
    നല്ല വരികള്‍

    ReplyDelete
  3. എന്തിനാ നാല് മുഴം ?ഒരു മുഴം എനിക്കും കൂടി...പ്ലീസ്..

    ReplyDelete
  4. @ , നിയ ,നാരദന്‍ , വെള്ളരി പ്രാവ്
    നന്ദികള്‍
    സ്നേഹപൂര്‍വ്വം
    അമന്‍

    ReplyDelete
  5. നന്നായി ..ധാരാളം എഴുതൂ ..

    ReplyDelete
  6. @ വെള്ളരി പ്രാവ്, ആവശ്യത്തിന് ഉള്ളത് എടുതോളൂ.എന്റെ പേര് എഴുതി വെക്കരുത് ടോ .!

    ReplyDelete
  7. @ സതീഷ്‌ , എനിക്ക് തോന്നുന്നത് എഴുതുന്നു അത്രയുള്ളൂ സതീഷേ . ഇവിടെ വന്നതിനു നന്ദി വീണ്ടും വരിക .!!
    സ്നേഹപൂര്‍വ്വം
    അമന്‍

    ReplyDelete