Sunday 2 October, 2011

ഉന്മാദി















എല്ലാ മനുഷ്യന്റെയും കാര്യം
എനിക്കറിയില്ല .
പക്ഷെ, എന്റെ ഉള്ളില്‍ ഒരു ഉന്മാദി
തുടലു പൊട്ടിക്കുന്നുണ്ട് .
പുസ്തകങ്ങള്‍ ക്ക് ചിറകുമുളക്കുന്നത്‌ കണ്ടു
അട്ടഹസിക്കുന്നുണ്ട് .!
ഓര്‍മ്മകളുടെ ചിറകിലേറി
ഉന്മാദം പൂക്കുന്ന താഴ്വരകളിലേക്ക്
പറന്നു പോകുന്നുണ്ട് .!
ആരും കേള്‍ക്കാത്ത സംഗീതത്തിനു
ചുവടുകള്‍ തീര്‍ക്കുന്നുണ്ട് .!
അകലെ നടക്കുന്ന ഭോഗങ്ങള്‍ക്ക്
നിറം കൊടുത്തു സ്വയംഭോഗം ചെയ്യുന്നുണ്ട് .!
ജനാല കമ്പികള്‍ക്കപ്പുറത്ത്
നിന്ന് മരണം വിളിക്കുമ്പോള്‍
പ്രണയപ്പനി പിടിച്ച
ഓര്‍മകളില്‍ ഒളിച്ചിരിക്കുന്നുണ്ട് .!

ഉന്മാദമേ
നീ, എന്റെ കാലിലെ ചങ്ങല
മുറുക്കി വെക്കുക .
ശ്വാസം മുട്ടുമ്പോളും
സൂര്യന്‍ അസ്തമിക്കുമ്പോളും
എനിക്ക് ഒരേ ഭയമാണ് .
ഇരുട്ടിലെവിടെയോ
ശ്വാസമില്ലാത്ത ഒരു നിമിഷം
എന്നെ മായ്ച്ചു കളയാന്‍ കാത്തിരിക്കുന്നു .

8 comments:

  1. ഭയവും ഉന്മാദവും .....
    നല്ല ചിത്രീകരണം

    ReplyDelete
  2. നന്ദി പഞ്ചാരക്കുട്ടന്‍ ,
    സ്നേഹപൂര്‍വ്വം
    അമന്‍

    ReplyDelete
  3. നാരായണ , നാരായണ
    നാരദരെ
    ഞാനൊരു ഉന്മാദിയായി
    രൂപം പ്രാപിക്കുകയാണ് ...!!!

    ReplyDelete
  4. hmmm... I like your works... simple and deep....

    good one

    ReplyDelete
  5. insane...unmadham..the book am reading now..the poem at right time....liked it a lot..

    ReplyDelete
  6. ഉന്മാദം -
    അനുഭവിക്കുന്നവന് ആത്മാവിന്‍റെ ആനന്ദം...
    കണ്ടുനില്‍ക്കുന്നവന് ലഹരികൊള്ളിക്കുന്ന ഭീകരത...
    നന്നായി എഴുതി.

    ReplyDelete
  7. Last lines are awesome...Nannayirikkunnu..

    ReplyDelete