Friday 27 September, 2013

എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്














പിരിയന്‍ ഗോവണി
കയറുന്നതിനിടയിലെ
കിരു കിരാ ശബ്ദത്തെ
ബിതോവന്റെ സിംഫണിയില്‍
ചേര്‍ത്തു വെക്കുന്നവള്‍ക്ക്

എന്നോടോട്ടിക്കിടന്നു
മച്ചില്‍ പതിച്ചു വച്ച
ആകാശത്തെ കാണുമ്പോഴൊക്കെ ,
വലതു വശത്ത് മിന്നി നില്‍ക്കുന്ന
നക്ഷത്രത്തിന്
എന്റെ പേരിടണമെന്ന്
അടക്കം പറഞ്ഞവ്ള്‍ക്ക്

കടലിരമ്പങ്ങളെ
കട്ടെടുത്തു കൊണ്ടുവന്നില്ലെന്നു പറഞ്ഞു ,
ഇനിയും കണ്ടെത്തിയിട്ടിലാത്ത
സ്നേഹങ്ങളുടെ ദ്വീപുകളില്‍
പരിഭവങ്ങളെ
ഒളിച്ചു വെക്കുന്നവള്‍ക്ക്

രാത്രിയാണോ ? പകലാണോ ?
എന്ന് ചോദിക്കുമ്പോള്‍ !
'നിന്റെ കൂടെയാണെന്ന് ' മാത്രം
മറുപടി പറയുന്ന ,
ചിരിക്കുന്ന കണ്ണുകളുള്ള
എന്റെ ഉന്മാദങ്ങളുടെ സഹയാത്രികക്ക് .

5 comments:

  1. സഹയാത്രികയ്ക്ക് ഉന്മാദകവിതാസമ്മാനം

    ReplyDelete
  2. മുഴുവനാവാത്ത കവിതയാണോ..?

    ReplyDelete
  3. സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete