Wednesday 12 October, 2011

കാഴ്ച

ഒന്നുകില്‍ 
ഈ സമുദ്രം കടന്നു 
നിങ്ങളെന്നിലേക്ക് 
താഴണം

അല്ലെങ്കില്‍ 
ആകാശപ്പടവു കയറി 
ഞാന്‍ നിങ്ങളിലേക്ക്
ഉയരണം 

എങ്കിലേ 
എന്റെ പട്ടത്തിന്റെ നൂലില്‍ 
കെട്ടിയിട്ട യാഗാശ്വത്തെ 
നിങ്ങള്‍ കാണുകയുള്ളൂ 

ആ നൂലില്‍ തന്നെ ആണ് 
എന്റെ ഹൃദയം 
മിടിക്കുന്നതും 

4 comments:

  1. ആ കെട്ടോന്നു അഴിച്ചു വിടൂ
    യാഗാശ്വത്തിനും കാണില്ലേ ആഗ്രഹങ്ങള്‍ ?

    ReplyDelete
  2. ആഗ്രഹങ്ങള്‍ ......
    ആശംസകള്‍

    ReplyDelete
  3. നാരദരെ ആ നൂലില്‍ തന്നെ ആണ്
    എന്റെ ഹൃദയം
    മിടിക്കുന്നതും ...!!!

    ReplyDelete
  4. You have to drown through this ocean to reach me .or I have to step up to the sky to reach you .Then only you can see the holy horse which I had tied on my kites. my heart is beating on the same thread .

    ReplyDelete