Wednesday 26 October, 2011

കവി(ഥ) ഇതു വരെ

കന്ന്യാകുമാരി
ഉച്ചവെയിലിന്റെ ചുമലില്‍
ഉറങ്ങുകയായിരുന്നു അന്ന്
നിനക്കതു ഓര്‍ത്തെടുക്കാനാകുന്നുണ്ടോ ?
എന്റെയും
നിന്റെയും
കഥ തുടങ്ങിയത്
അവിടെ നിന്നല്ലേ

നീ കാത്തു നിന്ന ടിക്കറ്റ്‌
കൗണ്ടറിനടുത്തു
ഒരു വേപ്പുമരം
പന്തലിട്ടു തണല് വിരിക്കുന്നു
നിന്റെ വിലാസമെഴുതിയ
കടലാസ് തുണ്ട്
കടലില്‍ യാത്ര ആരംഭിച്ചിട്ടുണ്ട്
നിനക്ക്
ജീവിതം പകര്‍ന്നു നല്‍കിയേടത്ത്
മറ്റൊരു കൂട്ടം പെണ്‍കുട്ടികള്‍
കാത്തു നില്‍ക്കുന്നു
അവര്‍ക്ക് ചുറ്റും
കാവല്‍ മാലാഖമാരായി
ഒരു ആള്‍കൂട്ടവും

നിന്റെ ടെലഫോണ്‍
കരഞ്ഞു തുടങ്ങിയ ദിവസം
അവനെന്നെ കാണാന്‍ വന്നത്
കയ്യില്‍ നിവര്‍ത്തിപ്പിടിച്ച
നിന്റെ മനസ്സുമായിട്ടായിരുന്നു
ചെമ്പകപ്പൂ മണമുള്ള
ഒരു കാറ്റ് എന്റെ മുറിയിലേക്ക്‌
ഇരച്ചു കയറിയതും
പേനടൂബു കൊണ്ട് ഞാന്‍
ഉണ്ടാക്കിയ എന്റെ കാറ്റാടി യന്ത്രം
വടക്ക് ദിക്കിലേക്ക് തിരിഞ്ഞു നിന്നതും
ഒരു (ദു :)സ്വപ്നമായിരുന്നിരിക്കാം
ആ കടലാസിലെ
പേടിച്ചരണ്ട കണ്ണുകള്‍
നിറയുന്നതും
അടയുന്നതും
പുഞ്ചിരിക്കുന്നതും
ഞാന്‍ അറിയാതെ അറിഞ്ഞിരുന്നു.

അവന്റെ സ്വപ്നങ്ങള്‍ക്ക്
ജീവന്‍ കൊടുക്കാന്‍
ഒരു പൊതി കഞ്ചാവിലും
നാല് പെഗ്ഗ് റമ്മിലും
അവനെന്നെ വാടകക്കെടുത്തു
അന്നുമുതലാണ് അടച്ചിട്ട ആ മുറിയിലിരുന്നു
'നിന്നെയും അവനെയും' കുറിച്ച്
ഞാന്‍ കിനാവ് കണ്ടു തുടങ്ങിയത്
തലയില്‍ നിറയെ ലഹരി പൂത്തപ്പോള്‍
ജിബ്രാനും ,ചുള്ളിക്കാടും
വയലറ്റ് മേഘങ്ങളും
എനിക്ക് മുകളില്‍ പറന്നു നടന്നു.
നിനക്കുള്ള ആദ്യത്തെ
വരി ജനിച്ചു ...!!!
പ്രിയ്യപ്പെട്ട ***** ക്ക് ,



(തുടരും) 

1 comment:

  1. നന്നായിരിക്കുന്നു.
    കൂടുതല്‍ അഭിപ്രായം പറഞ്ഞു ചിന്തകളെ പോസ്റ്റ്‌മോര്ടം നടത്തുന്നില്ല.

    ReplyDelete